X

കെറെയില്‍ പദ്ധതിയുടെ 5 സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തി

കെറെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ 5 സര്‍വേകല്ലുകള്‍ കണ്ണൂര്‍ മാടായിപാറയില്‍ പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തി.  ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം കണ്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പഴയങ്ങാടി പൊലീസെത്തി പരിശോധന ആരംഭിച്ചു.

ഇവിടെ സര്‍വേകല്ലുകള്‍ സ്ഥാപിച്ച സമയത്ത് ശക്തമായ പ്രതിഷേധം നടക്കുകയും തുടര്‍ന്ന് പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 15 ദിവസം മുന്‍പ് മാത്രമാണ് സര്‍വേകല്ലുകള്‍ സ്ഥാപിച്ചത്.

Test User: