X

അഞ്ചു സംസ്ഥാനങ്ങളില്‍ എന്തെന്ന് നാളെയറിയാം; യു.പിയിലേക്ക് ഉറ്റുനോക്കി രാജ്യം

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെയറിയാം. പഞ്ചാബ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ദേശീയരാഷ്ട്രീയത്തിന്റെ സ്ഥിതി നിര്‍ണ്ണയിക്കുന്ന യു.പിയിലേക്കാണ് ഈ തെരഞ്ഞെടുപ്പില്‍ ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്. ദേശീയരാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ നരേന്ദ്രമോദിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും അഭിമാനപ്പോരാട്ടം കൂടിയാവുകയാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ ജാതി സമവാക്യങ്ങളില്‍ സമാദ് വാദി പാര്‍ട്ടിയും ബി.എസ്.പിയും പ്രതീക്ഷയര്‍പ്പിക്കുന്നു.

പുറത്തുവന്ന സര്‍വ്വേഫലം അനുസരിച്ച് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ബിജെപിക്ക് 185 സീറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സമാജ് വാദി -കോണ്‍ഗ്രസ് സഖ്യത്തിന് 110 മുതല്‍ 130 സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നു. ബി.എസ്.പിക്കാവട്ടെ 57 മുതല്‍ 90 സീറ്റുകള്‍ ലഭിച്ചേക്കും.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നേടാനാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബിലെ 117 സീറ്റുകളില്‍ കോണ്‍ഗ്രസിന് 62 മുതല്‍ 71 സീറ്റു വരെ നേടാനാകുമെന്ന്് ഫലങ്ങള്‍ പറയുന്നു. ഇന്ത്യടുഡെ-ആക്സിസ് സര്‍വേയില്‍ ആംആദ്മിക്ക് 42 മുതല്‍ 51 സീറ്റു വരെ പഞ്ചാബില്‍ ലഭിച്ചേക്കുമെന്നാണ് വിവരം. അകാലിദളിന് നാലു മുതല്‍ ഏഴു വരെ സീറ്റുകള്‍ ലഭിച്ചേക്കും.

മണിപ്പൂരില്‍ ബി.ജെ.പി ക്ക് 25മുതല്‍ 31വരെ സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സിന് 17 മുതല്‍ 23വരേയും ലഭിക്കും. ഗോവയില്‍ ബി.ജെ.പിക്ക് 15മുതല്‍ 21വരെ സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ്സിന് 12മുതല്‍ 18വരെ സീറ്റുകള്‍ നേടാനാകുമെന്നും എ.എ.പിക്ക് നാലും നേടാനാകുമെന്നും സര്‍വ്വേഫലത്തില്‍ പറയുന്നു. 42 സീറ്റുകള്‍ വരെ ബി.ജെപി.ക്കും, 24സീറ്റ് കോണ്‍ഗ്രസ്സിനും ഉത്തരാഖണ്ഡില്‍ നേടാനാകുമെന്നാണ് സര്‍വ്വേഫലം.

chandrika: