X

തെരുവുനായ ആക്രമണത്തില്‍ ഒന്നര വയസുള്ള കുഞ്ഞുള്‍പ്പെടെ അഞ്ചുപേര്‍ക്ക് കടിയേറ്റു

മലപ്പുറം: കിഴിശ്ശേരി മുണ്ടക്കലില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. ഒന്നര വയസുള്ള കുഞ്ഞിനെ ഉള്‍പ്പെടെയാണ് ആക്രമിച്ചത്. ഉമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് വീട്ടില്‍ കയറി കടിച്ചുപറിച്ചത്. എട്ടും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ക്കും കടിയേറ്റു.

വീട്ടില്‍ ജോലിക്കെത്തിയ കുഴിഞ്ഞോളം സ്വദേശിയെയും മറ്റൊരാളെയും ആക്രമിച്ചു. നായയുടെ കടിയേറ്റ മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

webdesk14: