X
    Categories: NewsSports

സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം പാരിതോഷികം

സന്തോഷ് ട്രോഫി നേടി നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നല്‍കും. 20 കളിക്കാര്‍ക്കും മുഖ്യ പരിശീലകനും 5 ലക്ഷം രൂപ വീതവും, സഹപരിശീലകന്‍, മാനേജര്‍, ഗോള്‍ കീപ്പര്‍ ട്രെയിനര്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് നല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രി സഭയോഗത്തിലാണ് തീരുമാനം.

സ്വന്തം മണ്ണില്‍ 29 വര്‍ഷത്തിനു ശേഷം നേടിയ ഈ കിരീടം കേരളത്തിന്റെ കായിക മേഖലയ്ക്കാകെ ഊര്‍ജ്ജം പകരുന്ന നേട്ടമാണ്. കായിക മേഖലയിലോട്ട് കടന്നു വരാന്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്‍കും. അതിനായി പ്രയത്‌നിച്ച ടീമംഗങ്ങള്‍ക്ക് നാടു നല്‍കുന്ന ആദരമാണ് ഈ പാരിതോഷികം.

Chandrika Web: