പാലക്കാട്: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശി ഉള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ കോയമ്പത്തൂര്‍ സേലം ദേശീയപാതയിലാണ് അപകടമുണ്ടായത്. പട്ടാമ്പിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നാലുപേര്‍ പശ്ചിമബംഗാള്‍ സ്വദേശികളാണ്. നാലുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആസ്്്്പത്രിയിലുമാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന പട്ടാമ്പി വല്ലപ്പുഴ മുട്ടിയന്‍കാട്ടില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍(42), പശ്ചിമ ബംഗാള്‍ മെഹര്‍പൂര്‍ സ്വദേശികളായ ഹിരലാല്‍ സിക്കാരി (28), ഗൗരങ്ക പണ്ഡിട്ട് (30), മിഥുന്‍ പണ്ഡിട്ട് (27), പ്രസാദ്പൂര്‍ പൂര്‍ണചന്ദ്ര മോണ്ഡാലിന്റെ ഭാര്യ ലളിത മോണ്ഡാല്‍ (31) എന്നിവരാണ് മരിച്ചത്. രണ്ടുദിവസം മുമ്പ് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയ സംഘം തിരിച്ച് പട്ടാമ്പിയിലേക്ക് വരുമ്പോഴാണ് അപകടം. കെട്ടിട നിര്‍മാണ കരാറുകാരനാണ് മരിച്ച മുഹമ്മദ് ബഷീര്‍. ഇയാളുടെ തൊഴിലാളികളാണ് മരിച്ച് നാലുപേരും. കുറച്ചുകാലമായി ഇവര്‍ വല്ലപ്പുഴയില്‍ ജോലിയചെയ്തുവരികയാണ്.
- 5 years ago
chandrika
കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു
Tags: accident death