X
    Categories: indiaNews

ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത കേസില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത കേസില്‍ ബി.ജെ.പി ബിജെപി പ്രവര്‍ത്തകരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ നേതാവ് ഉള്‍പ്പെടെ ലധാക്ഷ്യ രൂപ്‌സ, അങ്കിത് നന്ദി, അതുല്‍ നെതാം, ഡോമന്‍ദ് യാദവ് എന്നീ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മതപരിവര്‍ത്തനം ആരോപിച്ച് ഇന്നലെയാണ് ഒരുസംഘം ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ ക്രിസ്ത്യന്‍ ചര്‍ച്ച് തകര്‍ക്കുകയും നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലതല്ലിപ്പൊളിക്കുകയും ചെയ്തത്.

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ ന്യായീകരിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ രമണ്‍ സിങ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി ഗുണ്ടകള്‍ പ്രാദേശിക ഗോത്രവര്‍ഗക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് മറുപടിയാണ് തിങ്കളാഴ്ചത്തെ സംഭവം എന്നാണ് രമണ്‍ സിങ് പറഞ്ഞത്.

സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി പ്രതിനിധി സംഘത്തിന് നാരായണ്‍പൂര്‍ ജില്ല ഭരണകൂടം അനുമതി നിഷേധിച്ചു. വിവരങ്ങള്‍ ശേഖരിക്കാന്‍ എന്ന പേരിലാണ് ആറംഗ ബിജെപി നേതാക്കള്‍ എത്തിയത്. ഇവരുടെ വാഹനം പൊലീസ് തടഞ്ഞു. നടപടിയില്‍ പ്രകോപിതരായ ബിജെപി നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

webdesk13: