X

മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി

കൊച്ചി: കടല്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി. കേരളത്തിന്റെ തീരത്തു നിന്നും, പുറം കടലില്‍ നിന്നും മണലും, ധാതുമണലും ഖനനം ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ, ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രാലയം എറണാകുളത്ത് ശില്പശാല സംഘടിപ്പിച്ച റിനൈ ഹോട്ടലിനുമുന്നിലാണ് മത്സ്യത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്.

സമരം എ.ഐ. ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് എക്‌സ് എം. പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുടേയും മത്സ്യത്തൊഴിലാളികളുടേയും അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണ് മണല്‍ ഖനനത്തിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പാരിസ്ഥിതിക ഘടകങ്ങളേയും, ജൈവവൈവിധ്യതകളേയും കണക്കിലെടുക്കാത്ത ഈ നടപടികള്‍ മേഖലയെ പൂര്‍ണമായും തകര്‍ക്കും. 2003 മുതല്‍ ഈ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒറ്റക്കെട്ടായി സമരമുഖത്താണ്. ബ്ലൂ ഇക്കോണമിയുടെ മറവില്‍ സംസ്ഥാനത്തിന്റെ അധികാര അവകാശങ്ങളെ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ എറ്റെടുക്കുന്ന നടപടി ഫെഡറിലിസത്തിന്റെ ലംഘന മാണെന്നും ആഞ്ചലോസ് പറഞ്ഞു.

webdesk18: