X

കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി ദീര്‍ഘിപ്പിച്ചു

കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി ദീർഘിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച മുതല്‍ ഒരു വര്‍ഷത്തേക്കാണ് ദീര്‍ഘിപ്പിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനായ ജസ്റ്റിസ് പി.എസ് ഗോപിനാഥിന് കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍പേഴ്സന്‍റെ പൂര്‍ണ്ണ അധിക ചുമതല നല്‍കാനും യോഗം തീരുമാനിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയില്‍ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകര്‍ക്ക് പുനര്‍നിയമനം നൽകും.കടവത്തൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ എച്ച്.എസ്.എസ്.ടി (അറബിക്) തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

 

webdesk15: