അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഇന്ന് രാവിലെയോടെ വലിയ തോതില്‍ ചത്ത് പൊങ്ങുകയായിരുന്നു. ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ചു. സാമപിളുകളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നു പ്രദേശത്ത് ദുര്‍ഗന്ധവും ശക്തമാണ്.
പലരും കെമിക്കല്‍ കലര്‍ന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലില്‍ മീന്‍ ചത്ത് പൊങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ദേശീയപാത നിര്‍മാണത്തിന്റെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കായലില്‍ തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സംഭവത്തിനു പിന്നില്‍ ഇതിനു പങ്കുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.