അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പണം സമാഹരിച്ച് നിത്യ ചെലവ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. 1700 കോടി രൂപ എടുക്കാനാണ് തീരുമാനം.
മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 1200 കോടിയും തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 500 കോടി രൂപയുമാണ് സമാഹരിക്കുക.
കൂടുതല്‍ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ക്ഷേമനിധികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഓണക്കാലത്തെ ചെലവുകളെ തുടര്‍ന്ന് മറ്റ് ഇടപാടുകള്‍ക്ക് പണമില്ലാതെ വന്നാലുള്ള സ്ഥിതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.