X

കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി സാബ്രി

കേരള കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി ശ്രദ്ധേയയായിരിക്കുകയാണ് കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി സാബ്രി. എട്ടാം ക്ലാസിലാണ് സാബ്രി കലാമണ്ഡലത്തിൽ പ്രവേശനം നേടിയത്. കലാമണ്ഡലം ഗോപി ഉൾപ്പെടെയുളള ആചാര്യന്മാരുടെ ആശീർവാദത്തോടെയാണ് കഥകളി പഠനം തുടങ്ങിയത്. പ്രവേശന പരീക്ഷയും അഭിമുഖവും കടന്നാണ് കലാമണ്ഡല പ്രവേശനം നേടിയത്.

പിതാവ് കഥകളിയുടെ ചിത്രങ്ങളെടുക്കാന്‍ പോകുമ്പോള്‍ കൂടെപ്പോയുള്ള പരിചയമാണ് കഥകളിയിലേക്ക് അടുപ്പിച്ചതെന്ന് സാബ്രി പറയുന്നു. കഥകളി ആസ്വദിക്കാന്‍ പുലര്‍ച്ചെ വരെ ഉണര്‍ന്നിരിക്കുമെന്ന് പിതാവും നിസാമും പറയുന്നു.ഗവേഷണം വരെ കലാമണ്ഡലത്തിൽ തുടരാനാണ് സാബ്രിയുടെ തീരുമാനം. അനീഷയാണ് അമ്മ സഹോദരൻ മുഹമ്മദ് യാസീൻ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

 

 

webdesk15: