മദീന :ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമത്തിനായി മദീന വഴി എത്തിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘങ്ങൾ ഇന്ന് മുതൽ മക്കയിലേക്ക് തിരിച്ചു തുടങ്ങും.പ്രവാചകനഗരിയിലെ എട്ട് ദിവസത്തെ താമസത്തിനും മസ്ജിദ് നബവ്വിയിലെ നാത്പ്പത് വഖ്ത്ത് നമസ്ക്കാരവും പൂർത്തികരിച്ച ശേഷമാണ് ഹാജിമാർ മക്കയിലേക്ക് തിരിക്കുന്നത്. മുത്തവ്വഫ് കമ്പനികൾ തയ്യാറാക്കിയ പ്രത്യാക ബസ്സുകളിലായാണ് ഹാജിമാർ യാത്ര തിരിക്കുക.
ഇന്ന് മക്കയിലേക്ക് പോകുന്ന 2755 ളം ഹാജിമാരിൽ പകുതിയിലധികവും സുബഹ് നമസ്ക്കാരനന്തരവും ബാക്കിയുള്ളവർ അസർ നമസ്ക്കാരത്തിന് ശേഷവും പ്രവാചക നഗരിയോട് വിട പറയുക. രാവിലെ യാത്രതിരിക്കുന്ന ഹാജിമാർ വൈകുന്നേരത്തോടെ മക്കയിലെത്തും ഇന്ത്യൻ ഹജജ് മിഷൻ അധികൃതരും കെ എം സി സി അടക്കമുള്ള മലയാളി സംഘടനകളും ചേർന്ന് മക്കയിൽ ഹാജിമാരെ സ്വീകരിക്കും.
കൊൽക്കത്ത, ലക്നൗ, ജയ്പ്പൂർ, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാരാണ് ആദ്യ സംഘങ്ങളിലുള്ളത് .ഇവർ ഹജജ് കർമ്മം നിർവ്വഹിച്ച ശേഷം ജിദ്ധവിമാനതാവളം വഴിയാവും ഇനി ജൻമ്മ നാട്ടിലേക്ക് തിരിക്കുക.പ്രവാചക നഗരിയിലെ എട്ട് ദിവസത്തെ താമസവും റൗളാ ശരീഫ് സന്ദർശനവും പൂർത്തിയാക്കി ആത്മസംതൃപ്തിയോടെയാണ് ഉത്തരേന്ത്യയിൽ നിന്നുള്ള ആദ്യ ഹജജ് തീർഥാടക സംഘം പ്രവാചക നഗരിയോട് വിട ചെല്ലുന്നത്.