കൊണ്ടോട്ടി/മദീന: ദൈവവിളിക്കുത്തരം നല്‍കി നാഥനോടുള്ള നിലയ്ക്കാത്ത പ്രാര്‍ത്ഥനകളുമായി കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ ആദ്യം സംഘം പ്രവാചക നഗരിയായ മദീനയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മറ്റി വഴിയുള്ള രണ്ട് സംഘങ്ങളാണ് ഇന്നലെ കരിപ്പൂരില്‍ നിന്നും പുറപ്പെട്ടത്. ഉച്ചക്ക് 2.25ന് പുറപ്പെട്ട എസ്.വി 5749 വിമാനത്തില്‍ 167 സ്ത്രീകളും 133 പുരുഷന്‍മാരും മൂന്ന് മണിക്ക് പുറപ്പെട്ട രണ്ടാമത്തെ സംഘത്തില്‍ 160 സ്ത്രീകളും140 പുരഷന്മാരും എടക്കം 600 പേരാണ് ആദ്യ ദിനം യാത്ര തിരിച്ചത്. സഊദി സമയം വൈകീട്ട് 4.40ന് മദീനയിലെത്തിയ ആദ്യ സംഘത്തെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും കെ.എം.സി.സി വിവിധ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി മദീനയിലേക്കാണ് ഇത്തവണ ഹജ്ജ് സര്‍വീസ്. രണ്ട് സംഘങ്ങളിലും കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതല്‍. 305 പേര്‍. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 139പേരും മലപ്പുറം ജില്ലയില്‍ നിന്ന് 121 പേരുമാണ് ഇന്നലെ പുറപ്പെട്ടത്. 64പേര്‍ കാസര്‍ ക്കോട് ജില്ലക്കാരും അഞ്ചുപേര്‍ പാലക്കാട് ജില്ലക്കാരുമാണ്. ആലപ്പുഴ, വയനാട് ജില്ലകളില്‍ നിന്ന് നാലുവീതവും, ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്ന് രണ്ടു പേര്‍ വീതവുമാണ് സംഘത്തിലുള്ളത്.
എന്‍.പി സൈതലവി, മുജീബ്‌റഹ്മാന്‍ പൂഞ്ചീരി എന്നിവരാണ് ആദ്യ സംഘത്തിലെ വളണ്ടിയര്‍മാര്‍. രണ്ടാമത്തെ സംഘത്തില്‍ ടി അബ്ദുല്‍ജലീലും അബൂബക്കര്‍. വി.മക്കാറും വളണ്ടിയര്‍മാരായി പുറപ്പെട്ടു. ആദ്യസംഘത്തില്‍ 85 സ്ത്രീകളും രണ്ടാമത്തെ വിമാനത്തില്‍ 41 പേരും മെഹറമില്ലാത്ത യാത്രക്കാരാണ്.
ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 പേര്‍കൂടി യാത്ര തിരിക്കും. രാവിലെ 8.40നും ഉച്ചക്ക് ഒരു മണിക്കും വൈകീട്ട് 3 മണിക്കുമാണ് ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഒരു മണിയോടെ ആദ്യ സംഘത്തെ ഹജ്ജ് ഹൗസില്‍ നിന്നും പ്രത്യേക ബസ്സുകളിലായി വിമാനത്താവളത്തില്‍ എത്തിച്ചു. ഹജ്ജ് മന്ത്രി കെ.ടി ജലീല്‍ ആദ്യ സംഘത്തിന് #ാഗ് ഓഫ് നല്‍കി. ടി.വി ഇബ്രാഹീം എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- 5 years ago
chandrika