ഹൂസ്റ്റണ്‍: ടെക്സാസിലെ ആദ്യ സിഖ് പൊലീസ് ഉദ്യോഗസ്ഥനായ സന്ദീപ് സിങ് ദാലിവാല്‍(40) വെടിയേറ്റ് മരിച്ചു. സിഖ് വിഭാഗത്തില്‍ നിന്ന് ആദ്യമായി യു.എസ് പൊലീസ് സേനയിലെത്തിയ ആളാണ് സന്ദീപ്. വെള്ളിയാഴ്ച്ച രാത്രിയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
രാത്രി ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ദാലിവാലിനെ ആയുധധാരിയായ അക്രമി വെടിവെക്കുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ച ശേഷം തിരികെ നടക്കുമ്പോഴാണ് സംഭവം. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ ആംബുലന്‍സില്‍ കയറ്റി ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെടിവെപ്പ് നടത്തിയ ശേഷം കൊലയാളി സമീപത്തെ ഷോപ്പിങ് സെന്ററിലേക്ക് ഓടിക്കയറി. കൊലയാളിയേയും ഒപ്പമുണ്ടായിരുന്ന സ്ത്രീയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തുവര്‍ഷമായി ഹാരിസ് കൗണ്ടി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു സന്ദീപ് ദാലിവാല്‍. മൂന്നു കുട്ടികളുടെ പിതാവാണ് സന്ദീപ് ദാലിവാല്‍.