ജറൂസലം: വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന്‍ കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി. മുസ്ഹബ് ഫിറാസ് അല്‍ തമീമി എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. ഇസ്രാഈല്‍ പട്ടാളക്കാരനെ അടിച്ച കേസില്‍ അറസ്റ്റിലായ ഫലസ്തീന്‍ പെണ്‍കുട്ടി അഹെദ് തമീമിയുടെ കുടുംബാംഗമാണ് മുസ്്ഹബ്.
രാത്രി വീടുകളില്‍ കയറിയും ബോംബ് എറിഞ്ഞും പ്രകോപനം സൃഷ്ടിച്ച ഇസ്രാഈല്‍ സൈനികരുമായി നടത്തിയ ഏറ്റുമുട്ടലില്‍ മുസ്ഹബിന്റെ കഴുത്തിന് വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുസ്ഹബിന്റെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്നാണ് ഇസ്രാഈല്‍ സേനയുടെ അവകാശവാദം. മുസ്ഹബും അഹെദും തമീമി കുടുംബത്തില്‍ പെട്ടവരാണ്. മറ്റൊരു ബന്ധുവായ പതിനഞ്ചുകാരന്റെ മുഖത്ത് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചതിനെ തുടര്‍ുണ്ടായ സംഘര്‍ഷത്തിലാണ് അഹെദ് ഇസ്രാഈല്‍ പട്ടാളക്കാരന്റെ മുഖത്തടിച്ചത്. ഫലസ്തീന്‍ പോരാട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരെന്ന നിലയില്‍ തമീമി കുടുംബത്തില്‍ പെട്ടവരെ ഇസ്രാഈല്‍ വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.