X

ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മുതല്‍ മദീനയില്‍

ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കമ്മത്തിനായി എത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തും. ഇന്ന് ഉച്ചക്ക് F3 6001 കൊല്‍ക്കത്തയില്‍ നിന്നുള്ള 326 ഹാജിമാരുമായി മദീന വിമാനതാവളത്തില്‍ ഇറങ്ങുന്നതോടെ ഈവര്‍ഷത്തെ ഹജ്ജിനായുള്ള ഇന്ത്യന്‍ തീര്‍ഥാടക സംഘത്തിന്റെ വരവിന് തുടക്കമാകും.

മദീനയിലെത്തുന്ന ആദ്യ ഹജജ് സംഘത്തെ സ്വീകരിക്കാന്‍ ഇന്ത്യന്‍ അംമ്പാസിഡര്‍ ഡോ: സുഹൈല്‍ അജാസ്‌ക്കാന്‍ കോന്‍സുലേറ്റര്‍ ജനറല്‍ മുഹമ്മദ് ഷഹീദ് ആലം മദീന ഹജ്ജ് മിഷന്‍ ഇന്‍ ചാര്‍ജ് സയ്യിദ് തബീഷ് അടക്കമുള്ളവരും കെ എം സി സി അടക്കമുള്ള മലയാളി സംഘടനകളും ചേര്‍ന്ന് സ്വീകരിക്കും.

ഈ വര്‍ഷം ഇന്ത്യയില്‍ ഒരു ലക്ഷത്തിഎഴുപത്തി അയ്യായിരത്തി ഇരുപത്തഞ്ച് ഹാജിമാരാണ് ഇന്ത്യന്‍ ഹജ്ജ് കമ്മറ്റി മുഖേനെ ഹജജ് കര്‍മ്മത്തിനായി എത്തുന്നത് ഇതില്‍ അമ്പത്തിഅയ്യായിരം ഹാജിമാര്‍ മദീന വിമാന താവളം മുഖേനെയും ബാക്കി വരുന്ന കേരളത്തില്‍ നിന്നുള്ള ഹാജിമാരടക്കം ജിദ്ധവിമാന താവളം വഴിയാകും എത്തുക.കൊല്‍ക്കത്ത, ലക്‌നൗ, ജയ്പൂര്‍ എന്നിവടങ്ങളില്‍ നിന്നായി 1494 ഹാജിമാരാണ് ഇന്ന് മദീനയിലെത്തുന്നത്.മദീനയിലെത്തുന്ന ആദ്യ സംഘ ഹാജിമാര്‍ക്ക് മസ്ജിദുനബവ്വിക്ക് സമീപമുള്ള മര്‍ക്കസ്സിയയിലാണ് താമസ സൗകര്യമെരുക്കിയിരിക്കുന്നത് മദീനയിലെ എട്ട് ദിവസത്തെ താമസത്തിന് ശേഷം ആദ്യ തീര്‍ഥാടക സംഘങ്ങള്‍ മക്കയിലേക്ക് തിരിക്കും പിന്നീട് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ജിദ്ധവിമാനതാവളം വഴി നാട്ടിലേക്ക് തിരിക്കും. ഇന്നെത്തുന്ന ഇന്ത്യന്‍ ഹാജ് സംഘത്തെ സ്വീകരിക്കാന്‍ എല്ലാ നടപടികളും പൂര്‍ത്തികരിച്ചതായി ഇന്ത്യന്‍ ഹജജ് മിഷന്‍ അറിയിച്ചു.

 

webdesk11: