X

തന്നെ കാണണമെന്ന് കെ.ടി.ജലീലിനോട് പറഞ്ഞ കുട്ടിയെ കാണാനെത്തി ഫിറോസ് കുന്നംപറമ്പില്‍

കുറ്റിപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി കെ.ടി. ജലീലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഫിറോസ് കുന്നംപറമ്പിലും തമ്മിലാണ് പ്രധാന പോരാട്ടം.

ഇതിനിടെ കഴിഞ്ഞ ദിവസം മന്ത്രി കെ.ടി.ജലീലിന്റെ പ്രചരാണത്തിനിടെ ഒരു കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്ന വീഡിയോ വൈറലായത്. ഇതിന് പിന്നാലെ സമ എന്ന മിടുക്കിയെ കാണാനെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഫിറോസ് എത്തിയ ഉടന്‍ മിഠായി തരുമോയെന്നായിരുന്നു കിട്ടിയുടെ ചോദ്യം. കൂടെ കരുതിയിരുന്ന മിഠായി പെട്ടി ഫിറോസ് കൈമാറി. ഒപ്പം ഫോട്ടോയ്ക്ക് പോസും ചെയ്തു.

കഴിഞ്ഞ ദിവസം കെ.ടി.ജലീല്‍ ഇവിടെ പ്രചരണത്തിനെത്തിയപ്പോള്‍ കൈയിലെടുത്ത കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിച്ചിരുന്നു. കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ത്ഥിയാണെന്ന് സമീപത്തുള്ളയാള്‍ പറയുന്നതും എന്നാല്‍ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വരും വരും എന്ന് മറുപടി നല്‍കിയാണ് മന്ത്രി കുട്ടിയുടെ അടുത്തുനിന്നും പോകുന്നത്.

Test User: