കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. കൊച്ചിയില്‍ അസുഖം ബാധിച്ച 10 രോഗികള്‍ക്ക് സഹായം കൊടുക്കുന്ന പരിപാടിക്കിടെയാണ് ഫിറോസ് തന്റെ നിലപാട് വിശദീകരിച്ചത്. ഈ നാട്ടില്‍ നന്മക്ക് പ്രധാന്യമില്ലെന്നും നന്മ ചെയ്യുന്ന ആളുകളെ മോശക്കാരാക്കുക എന്ന ചിന്തയാണ് ഉള്ളതെന്നും ഫിറോസ് പറഞ്ഞു.
കുറ്റവും കുറവുകളും കണ്ടെത്തുക. അത് അല്ലെങ്കില്‍ തന്റെതായി എന്തെങ്കിലും കുറ്റം കണ്ടെത്തുക എന്നതാണ് നടക്കുന്നത്. ഫിറോസ് സ്ത്രീയെ അപമാനിച്ചു, ജയിലില്‍ പോകുമോ എന്നൊക്കെ ചോദിച്ച് കൊണ്ട് വാര്‍ത്തകള്‍ വരുന്നുണ്ട്. അതേപോലെ കേസുകള്‍ ഉണ്ടാക്കാനും അഴിക്കുള്ളിലാക്കാനും ആളുകള്‍ നോക്കുന്നുണ്ട്. ഇന്നലെ ലൈവിലൂടെ ഒരു കാര്യം പറഞ്ഞു. ഇതിനിടെ എന്നെ കുറിച്ച് ഒരു സ്ത്രീ ചില പരാമര്‍ശം നടത്തി. ആ പരാമര്‍ശത്തിന് അവര്‍ എങ്ങനെയായിരുന്നോ അതിന് മറുപടി കൊടുത്തു. ഉടനെ അവര്‍ അത് ഡിലീറ്റ് ചെയ്ത് പോയി. ഉടനെ അത് എന്നെയാണെന്നു പറഞ്ഞ് വേറെ ഒരു സ്ത്രീ വരികയായിരുന്നു-ഫിറോസ് വ്യക്തമാക്കി.താന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ല. എന്റെ മുന്നിലിരിക്കുന്നവരും സ്ത്രീകളാണ്. ഒരു സ്ത്രീയെ അപമാനിച്ചു എന്ന് വേണമെങ്കില്‍ പറഞ്ഞോട്ടെ. അത് ഏത് സ്ത്രീയാണെന്ന് പറയട്ടെയെന്നും പറഞ്ഞു.
അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഫിറോസിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു.