നിറവിഭവങ്ങളോടെയുള്ള ഓണസദ്യ എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ പല തരം കറികളുണ്ടാക്കി സദ്യയൊരുക്കുമ്പോഴേക്കും ഉള്ളത് മതി എന്നൊരു പരുവത്തിലെത്തിയിരിക്കും മിക്കവരും. എന്നാല്‍ 100 കൂട്ടം കറികളുമായി ഗംഭീര ഓണസദ്യയാണ് ഈ ഓണത്തിന് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ ഒരുക്കിയിരിക്കുന്നത്. നാട്ടിലെ ചേച്ചിമാരുടെ സഹായത്തോടെയാണ് ഇത്രയും വിഭവങ്ങളൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഉപ്പ്, നെയ്യ്, ഇഞ്ചിപ്പുളി,മാങ്ങാ അച്ചാര്‍,കാബേജ്,ബീറ്റ്‌റൂട്ട്, കാരറ്റ്,കൊത്തവര,മത്തന്‍, ഫ്രൂട്ട്‌സ്, മസാലക്കറി, അവിയല്‍, കൂട്ടുകറി, പപ്പടം, പഴം, മുളക്, പാവയ്ക്ക, പഴം ശര്‍ക്കര, കോവയ്ക്ക, മുരിങ്ങയ്ക്ക, അരിനെല്ലി അച്ചാര്‍, വഴുതന മെഴുക്കുപുരട്ടി, നിലക്കടല തോരന്‍, കപ്പ ഉപ്പേരി, വെണ്ടയ്ക്ക, വാഴപ്പൂ തോരന്‍, ബ്രോക്കോളി, വഴുതന, കോളിഫ്‌ലവര്‍ ചില്ലി, സോയാബീന്‍, വയലറ്റ് പയര്‍, പച്ചടി, കപ്പ, വള്ളല്‍ച്ചീര, പപ്പായ, വാഴത്തണ്ട്, ചേന, പണ്ണചീര, ചുവപ്പ് ചീര, മത്തന്‍ ഇല തോരന്‍, റിങ് ഒനിയന്‍, ചോറ് , സാമ്പാര്‍ , രസം , മോര് , അടപായസം , ചെറുപയര്‍ പായസം , സേമിയ പായസം , പരിപ്പ് പായസം , ഗോതമ്പു പായസം, ഉലുവയില തോരന്‍…എന്നിങ്ങനെ വിഭവങ്ങളുടെ നീണ്ട നിര. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ 13 ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.