ന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരസ്യസംവാദ വെല്ലുവിളിയില്‍നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെ.ടി. ജലീല്‍. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റിലൂടെയായിരുന്നു പി കെ ഫിറോസ് വെല്ലുവിളി നടത്തിയത്. ഫിറോസുമായി പരസ്യസംവാദത്തിനില്ലെന്നായിരുന്നു ജലീലിന്റെ മറുപടി.
പ്രതിഷേധം ശക്തം
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനു നേരെ മലപ്പുറത്ത് ഇന്നും യു.ഡി.എഫ് പ്രതിഷേധം. എടപ്പാളില്‍ സ്വകാര്യ ചടങ്ങിനെത്തിയ മന്ത്രി ക്കു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വാഹനത്തിനു നേരെ മുട്ടയെറിഞ്ഞു. തുടര്‍ന്ന് പൊലിസ് ലാത്തിവീശി. കെ.പി.സി.സി അംഗം രോഹിത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി.രാജീവ്, കെ.എസ്.യു ജില്ലാ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു.