അജ്മീറിൽ കേരള പൊലീസിന് നേരെ വെടിയുതിർത്തത് മോഷണക്കേസ് പ്രതി. ആലുവ, കുട്ടമശേരി എസ്‌പി ഓഫീസ് എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതികളാണ് വെടിവച്ചത്. ആലുവ എസ്‌പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അജ്‌മീരിൽ നിന്നും ഇവരെ പിടികൂടുമ്പോഴായിരുന്നു സംഭവം.
ആക്രമണത്തിൽ ഛാർഖണ്ഡ് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. 3 മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് അക്രമികളെ കീഴടക്കാനായത്. ഇവരില്‍ നിന്ന് കള്ളത്തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. പൊലീസുകാര്‍ക്ക് പൊലീസുകാര്‍ക്ക് ആര്‍ക്കും പരുക്കില്ല.
ആലുവ റൂറൽ പോലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു.
അജ്മീർ പോലീസിന്റെ സഹായത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്. വെടിവെപ്പ് നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ ആയിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും.