X

ഇന്ന് മഞ്ചേരിയില്‍ തീപാറും; മുംബൈ സിറ്റി എഫ്.സിയും ജംഷഡ്പൂര്‍ എഫ്.സിയും നേര്‍ക്കുനേര്‍

മലപ്പുറം: മഞ്ചേരിയില്‍ ഇന്ന് തീപാറും പോരാട്ടം. ഐ.എസ്.എല്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ മുംബൈ സിറ്റി എഫ്.സിയും ജംഷഡ്പൂര്‍ എഫ്.സിയും നേര്‍ക്കുനേര്‍. രാത്രി എട്ടരക്ക് നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാം.

മുംബൈ സിറ്റി ജയിക്കുകയാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം തവണയും എ.എഫ്.സി ലീഗ് കളിക്കുന്ന ടീമായി മാറും. ജംഷഡ്പൂര്‍ ജയിക്കുകയാണെങ്കില്‍ കന്നി എ.എഫ്.സി ചാമ്പ്യന്‍സ്്‌ലീഗ് ടൂര്‍ണമെന്റായിരിക്കും. കഴിഞ്ഞ ഐ.എസ്.എല്ലിലെ ലീഗ് വിന്നേഴ്‌സാണ് മുംബൈ സിറ്റി എഫ്.സി 20 മത്സരങ്ങളില്‍ നിന്നും 46 പോയിന്റ് നേടിയാണ് ടീം ടേബിളില്‍ ഒന്നാമതെത്തിയത്.

webdesk11: