X

സെക്രട്ടേറിയേറ്റില്‍ തീപിടിത്തം

തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ തീപിടിത്തം. വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു.

സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച്് ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാം നിലയില്‍ പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തം. ഒരു വര്‍ഷം മുമ്പ് സമാനമായ നിലയില്‍ സെക്രട്ടേറിയേറ്റില്‍ തീപിടിത്തം ഉണ്ടായത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.

webdesk13: