Categories: keralaNews

കൊല്ലത്ത് കയര്‍ സംഭരണശാലയില്‍ വന്‍ അഗ്നിബാധ

കൊല്ലം: ക്ലാപ്പന ആലുംപീടികയില്‍ സ്വകാര്യ കയര്‍ സംഭരണശാലയില്‍ അഗ്നിബാധ. ശാലയുടെ ഷെഡ്ഡില്‍ കയര്‍ ലോഡ് നിറച്ച ലോറി ഉള്‍പ്പെടെ കത്തിനശിച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ആളപായമില്ല.
ഉഗ്രശബ്ദത്തോടെ തീപടരുന്നത് കണ്ട സമീപവാസികളാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. കരുനാഗപ്പള്ളി, കായംകുളം ഭാഗത്തെ അഗ്നിശമന യൂണിറ്റില്‍ നിന്നും ആറു യൂണിറ്റെത്തിയാണ് തീഅണച്ചത്. സംഭരണ ശാല പൂര്‍ണമായി കത്തിനശിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line