X
    Categories: keralaNews

ഫയലുകള്‍ കത്തുന്നത് ആസുരീയം: സെക്രട്ടറിയേറ്റ് തീപിടുത്തത്തെ ട്രോളി കെ.എന്‍.എ ഖാദര്‍

ഹൈന്ദവ ധര്‍മ്മപ്രകാരമുള്ള ഒരു ആരാധനയാണ് യാഗം അഥവാ യജ്ഞം. പണ്ട് രാജാക്കന്മാരുടെ കാലത്ത് ഇതു നടന്നു വന്നു. ഇപ്പോഴും ഉണ്ട്. സമ്പദ് സമൃദ്ധി ക്കും രാജ്യവളര്‍ച്ചക്കും ഇതു പ്രയോജനം ചെയ്യുമെന്നാണ് വിശ്വാസം. യാഗം നടത്തുന്ന യജമാനനും പത്‌നിയും കര്‍മ്മങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നു.യാഗാവസാനം യാഗശാലക്ക് അഥവാ പുരക്ക് തീയിടുകയാണ് ചടങ്ങ്. മുമ്പ് ഏതൊ കാര്യമായ ഒരന്വേഷണം നടക്കവേ സിക്രട്ടരിയേറ്റില്‍ തീപിടിത്തം ഉണ്ടായി പ്രധാന ഫയലുകള്‍ കത്തിപ്പോയി.ഇപ്പോള്‍ റോഡ് കാമറാ വിവാദത്തിനിടെ കെല്‍ട്രോണില്‍ ഇന്‍കം ടാക്‌സ് പരിശോധന നടക്കവേ സിക്രട്ടരിയേറ്റില്‍ തീപിടിത്തം വീണ്ടും ഉണ്ടായതായി വാര്‍ത്ത കണ്ടു. വസന്തകാലത്തിലെ ശുക്ല പക്ഷമാണ് യാഗങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായതെന്ന് ആചാര്യ വിധിയുണ്ട് അതായത് മാര്‍ച്ച് മുതല്‍ മെയ് പകുതി വരെ.
ഇവ രണ്ടും തമ്മില്‍ ഒരു ബന്ധവും ഇല്ല .വിശ്വാസികളുടെ ആരാധന ദൈവ പ്രീതി നല്‍കുന്നു. അവിശ്വാസികള്‍ നടത്തുന്ന ചില തരികിടകള്‍ എന്തിനാണെന്ന് അറിയാമല്ലൊ. യാഗം ഈശ്വരീയം . ഫയലുകള്‍ കത്തുന്നത് ആസുരീയം’- ഖാദര്‍ കുറിച്ചു.

Chandrika Web: