അഗ്നിരക്ഷാസേനയുടെ ഭാഗമായ മകന്‍ പിതാവിനെ തിരിച്ചറിഞ്ഞത് ി രക്ഷാപ്രവര്‍ത്തനത്തിനിടെ. പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നറിയാതെ ഡ്യൂട്ടിയുടെ ഭാഗമായി എത്തിയ വിഷ്ണുവാണ് പിതാവിന്റെ മരണം മുന്നില്‍കണ്ടത്.പുരയിടത്തില്‍ ചവറിന് തീവെച്ചതിനിടെ വസ്ത്രത്തില്‍ പടര്‍ന്ന് വയോധികന്‍ വര്‍ക്കല പുന്നാട് വാച്ചര്‍മുക്ക് രശ്മിയില്‍ വിക്രമന്‍ നായരാണ് മരിച്ചത്. 74 വയസ്സുണ്ട്. വിഷ്ണുവിന് പുറമെ രശ്മി എന്ന മകളുമുണ്ട്. ചന്ദ്രലേഖയാണ് ഭാര്യ.