X

മഹാരാഷ്ട്രയില്‍ ഗ്ലാസ് നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം; ആറു പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമാണ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് മരണം. ഔറംഗബാദ് ഛത്രപതി സംഭാജി നഗറിലെ ഫാക്ടറിയിൽ ഇന്ന് പുലർച്ചെ 2.15ഓടെയാണ് തീപിടിത്തമുണ്ടായത്.

തീ പൂർണമായി അണച്ചെന്നും മരിച്ച ആറു പേരുടെയും മൃതദേഹം പുറത്തെടുത്തതായും അഗ്നിശമന സേന അറിയിച്ചു. പതിനഞ്ചോളം പേര്‍ കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും തീ വ്യാപിക്കും മുൻപ് മറ്റുള്ളവർ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

webdesk13: