അഹമ്മദാബാദ്: ഗുജറാത്തിലെ കണ്ണ് പരിശോധന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരായ ദമ്പതികള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചയാണ് കണ്ണ് പരിശോധനകേന്ദ്രത്തില്‍ തീപ്പിടിത്തമുണ്ടായത്. അഹമ്മദാബാദിലെ നാന്‍പുരയിലാണ് സംഭവം. നരേഷ് പര്‍ദ്ദി (25), ഭാര്യ ഹര്‍ഷ(24) എന്നിവരാണ് മരിച്ചത്.
സംഭവസമയത്ത് ജോലിക്കാരായ ദമ്പതികള്‍ മാത്രമാണ് പരിശോധന കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ഗോവണിപ്പടിക്ക് സമീപം ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.