ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ വ്യവസായ മേഖലയായ ബവാനയിലുണ്ടായ തീപ്പിടുത്തത്തില്‍ 17 പേര്‍ മരിച്ചു.
ശനിയാഴ്ച വൈകിട്ടാണു തീപിടര്‍ന്നത്. അനേകം പേര്‍ കെട്ടിടത്തിനകത്തു കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പത്ത് ഫയര്‍എന്‍ജിനുകളാണ് തീ അണയ്ക്കുന്നത്.
വൈകിട്ട് ആറരയോടെയാണു ഫാക്ടറിക്കു തീ പിടിച്ചെന്ന വിവരം അഗ്‌നിശമനസേന അറിഞ്ഞത്. ഉടന്‍ 10 യൂണിറ്റ് സ്ഥലത്തെത്തി. കാര്‍പെറ്റ് ഫാക്ടറിയില്‍നിന്നു തുടങ്ങിയ തീ മറ്റു ഫാക്ടറികളിലേക്കു പടരുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്‌നിശമനസേന അറിയിച്ചു.
ആഴ്ചകള്‍ക്കു മുന്‍പു മുംബൈയിലെ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകളടക്കം 14 പേര്‍ മരിച്ചിരുന്നു. ജനുവരി എട്ടിന് ബെംഗളൂരുവിലെ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ജനുവരി ആറിന് മുംബൈയിലെ സ്റ്റുഡിയോയിലും തീപിടിത്തമുണ്ടായി