തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം. തിരുവനന്തപുരം പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപ്പിടിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
ലേലം ചെയ്യാനായി മാറ്റിയിട്ടിരുന്ന ടയര്‍ ട്യൂബുകള്‍ക്ക് തീപിടിച്ചതാണ് അപകടമുണ്ടാവാന്‍ കാരണം. ലേലം ചെയ്യാനുള്ള സാധനങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തീപ്പൊരി പടര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് ടണ്ണോളം ടയര്‍ ട്യൂബുകള്‍ ഇവിടെ കൂട്ടിയിട്ടിരുന്നു.
അപകടമുണ്ടായ ഉടനെ തൊട്ടടുത്ത 220 കെ.വി ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തതുകൊണ്ട് വന്‍ദുരന്തം ഒഴിവായി. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതാണ് വിവരം. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അണച്ചത്.