കൊല്‍ക്കത്ത: കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. 250ല്‍ അധികം രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 10 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ആശുപത്രി ഫാര്‍മസിയില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പിടിത്തമുണ്ടായ ഉടനെത്തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഗ്നിശമനസേനക്കൊപ്പം പൊലീസും ബംഗാള്‍ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.