ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. സെക്ടര്‍ ഏഴിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നി രക്ഷാസേന തീയണക്കാന്‍ ശ്രമം ആരംഭിച്ചു. നിലവില്‍ ബ്രഹ്മപുരത്ത് തുടരുന്ന യൂണിറ്റുകള്‍ക്ക് പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്ത് എത്തിയിട്ടുണ്ട്. വലിയ പുകയും സ്ഥലത്ത് നിലവില്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണയുണ്ടായ തീപിടുത്തത്തില്‍ ഏറ്റവും അവസാന തീ അണച്ച മേഖലയാണിത്.
നേരത്തെ ഉണ്ടായ തീപിടുത്തത്തില്‍ 13 ദിവസം കഴിഞ്ഞാണ് തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്. കനത്ത പുകയില്‍ അന്ന് കൊച്ചി നഗരം മുഴുവനായി പുകയില്‍ മൂടിയിരുന്നു.