വേനല്‍ച്ചൂട് കടുത്തതോടെ തീപ്പിടിത്ത സാധ്യത വര്‍ധിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി അഗ്‌നി രക്ഷാ സേന. ജനുവരി മുതല്‍ കഴിഞ്ഞ ദിവസം വരെ ചെറുതും വലുതുമായ നിരവധി റിപ്പോര്‍ട്ട് ചെയ്തത്. ചൂടിന് കാഠിന്യമേറിയതോടെ തീപ്പിടിത്തത്തിന്റെ വ്യാപ്തിയും വര്‍ധിച്ചിട്ടുണ്ട്. ദിവസേന നാലും അഞ്ചും തീപ്പിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുനിരത്തിലെ മാലിന്യ നിക്ഷേപങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ്കുറ്റികളാണ് പലപ്പോഴും അഗ്‌നിബാധയ്ക്ക് കാരണമാകുന്നത്.
പട്ടണ പ്രദേശങ്ങളിലാണ് ചെറു തീപ്പിടിത്തങ്ങള്‍ കൂടുന്നത്. തീ പടരാതിരിക്കാന്‍ ഫയര്‍ ബ്രേക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം തീ കത്തിക്കണമെന്നും അഗ്‌നിരക്ഷാ സേന അധികൃതര്‍ പറയുന്നു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ച് ചവറിന് തീയിടുന്നത് കുറ്റകരമാണ്. തീപ്പിടിത്തം വര്‍ധിച്ച സാഹചര്യത്തില്‍ ഫയര്‍ഫോഴ്‌സ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വേനലെത്തിയതോടെ മുന്‍കരുതലിന്റെ ഭാഗമായി തീപ്പിടിത്തം പോലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ ഉപയോഗിക്കാനുള്ള വെള്ളം അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രധാന നിര്‍ദേശങ്ങള്‍:
ഓഫീസുകളില്‍ വെന്റിലേഷന്‍ സൗകര്യം ഉറപ്പുവരുത്തുക
വാതിലുകള്‍ തുറന്നിടുക
പാഴ് വസ്തുക്കളും കടലാസുകളും നീക്കം ചെയ്യുക
പ്രാഥമിക അഗ്‌നി സുരക്ഷാ സംവിധാനം ഒരുക്കുക
കെട്ടിടത്തിന് പുറത്ത് ശബ്ദം കേള്‍ക്കുന്ന തരത്തില്‍ അലാറം സ്ഥാപിക്കുക
പ്രധാന ഫയലുകളും രേഖകളും ഡിജിറ്റലായി സൂക്ഷിക്കുക
ജീവനക്കാര്‍ക്ക് പ്രാഥമിക അഗ്‌നിരക്ഷാ പരിശീലനം നല്‍കുക
രാത്രികാല സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുക
രക്ഷാ പ്രവര്‍ത്തനത്തിന് മാര്‍ഗ തടസ്സം സൃഷ്ടിക്കാത്തവിധം റോഡ് സജ്ജമായിരിക്കണം