X

ബ്രഹ്മപുരം; സർക്കാർ സ്പോൺസേർഡ് ദുരന്തം : പി. കെ ഫിറോസ്

കോഴിക്കോട് : ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ച് ജനങ്ങൾക്കാകെ ബുദ്ധിമുട്ടും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വരുത്തിവെച്ചതിൽ നിന്നും ഇടത് സർക്കാറിന് ഒഴിഞ്ഞു മാറാൻ ആകില്ല എന്നും, ഇത് തീർത്തും സർക്കാർ സ്പോൺസേർഡ് ദുരന്തമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

പാർട്ടി നേതാവിൻ്റെ മരുമകന് ബ്രഹ്മപുരത്ത് കരാർ നൽകിയതിലെ അഴിമതിയും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പാർട്ടിക്കാരുടെ തട്ടിപ്പിനും വെട്ടിപ്പിനുമായി ജനങ്ങളുടെ ജീവൻ ബലിയാടാക്കുന്ന സർക്കാർ പക്ഷേ പൊതുജനങ്ങളോട് പുലർത്തേണ്ട ബാധ്യത മറന്നുപോകുന്നു. ഈ കൊള്ളരുതായ്മകൾക്ക് ജനങ്ങൾക്ക് നൽകേണ്ടി വന്നത് വലിയ വിലയാണ്. നാട്ടുകാരുടെ സമാധാന ജീവിതം നഷ്ടമായിട്ട് ദിവസങ്ങളായി. ബുദ്ധിമുട്ടുകൾ നേരിട്ടവർക്ക് നഷ്ടപരിഹാരങ്ങൾ നൽകാൻ വേണ്ട നടപടികളും സർക്കാർ കൈക്കൊള്ളണം.

മാലിന്യ സംസ്കരണത്തെ കുറിച്ച് പഠിക്കാൻ ജനീവയിലും മറ്റും സന്ദർശിച്ചു ഖജനാവ് ധൂർത്തടിച്ചുവെന്നല്ലാതെ മറ്റെന്ത് ഗുണമാണ് നാടിനുണ്ടായതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

webdesk14: