യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ കാര്‍ കത്തി: പിഞ്ചുകുട്ടികള്‍ അടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കാറിന് തീപിടിച്ച് കുട്ടി അടക്കമുള്ള യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാറില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിച്ചത് കൊണ്ടാണ് കുടുംബത്തിന് അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത്. ആളിപ്പടര്‍ന്ന തീയില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് പിന്നീട് തീ അണച്ചത്.

പിന്‍സീറ്റിലുള്ള യാത്രക്കാര്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ വാഹനത്തില്‍ നിന്ന് തീ ഉയരുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. തീപടര്‍ന്നതും പെട്ടെന്ന് തന്നെ സീറ്റ് ബെല്‍റ്റ് ഊരി പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.

webdesk14:
whatsapp
line