X
    Categories: MoreViews

മധുവിനെ തല്ലിക്കൊന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: കെ.പി.എ മജീദ്

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതായ വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വിശപ്പ് സഹിക്കാതെ മാനസിക വെല്ലുവളി നേരിടുന്നയുവാവ് അന്നം മോഷ്ടിച്ചതിന് കെട്ടിയിട്ട് തല്ലുന്നതും ജീവന്‍ അപഹരിക്കുന്നതും മനുഷ്യവംശത്തിന് തന്നെ നാണക്കേടാണ്.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കാനും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുമ്പിലെത്തിച്ച് മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും പൊലീസ് ജാഗ്രത കാണിക്കണം. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണം. അയിത്തവും ഉച്ചനീചത്വവും ഉള്ളില്‍കൊണ്ടു നടക്കുന്നവരുടെ മനോഗതിയാണ് ഇത്തരം ഹീനകൃത്യത്തിന് കാരണം. പ്രബുദ്ധതയുടെ മേനി നടിക്കുന്ന മലയാളികള്‍ മനുഷ്യത്വം തിരിച്ചുപിടിക്കാന്‍ ആത്മവിമര്‍ശനം നടത്തണമെന്നും കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു.

chandrika: