പാലക്കാട് ആര്‍എസ്എസ് പ്രദേശിക നേതാവ് എസ് കെ ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു.
പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിച്ചവരുമാണ് കൊലപാതകം നടത്തിയതെന്ന് പോലീസിന് ലഭിച്ച പ്രാഥമിക വിവരത്തില്‍ നിന്ന് മനസ്സിലാക്കുന്നു.അതേസമയം ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിക്കുന്നു. കൊലയാളികള്‍ സഞ്ചരിച്ച മൂന്ന് ബൈക്കിലെ ഒരു ബൈക്കിനെ നമ്പര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് തിരിച്ചറിഞ്ഞത്.
അതിനിടെ ശ്രീനിവാസനെ കൊലപാതകം പ്രത്യേകസംഘം അന്വേഷിക്കും. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍ കുമാറിനെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.