X

ആലപ്പുഴയിലെ ഷാന്‍ വധത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്.ഐ.ആര്‍

രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയതെന്ന് എഫ്.ഐ.ആര്‍. 5 പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന്് എഫ്.ഐ.ആറില്‍ പ്രതിപാദികുന്നുണ്ട്. രാജേന്ദ്ര പ്രസാദ് ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

രാജേന്ദ്ര പ്രസാദ്, രതീഷ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. ഇന്നലെ ആലപ്പുഴ ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ നിന്നാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.ചോദ്യം ചെയ്യലിനിടെ കൊല ആസൂത്രണം ചെയ്തത് താനായാണെന്ന് രാജേന്ദ്ര പ്രസാദ് അംഗികരിച്ചിരുന്നു. ഇദ്ദേഹമാണ് വാഹനം ഏര്‍പ്പാടാക്കിയതും കൊലയാളി സംഘത്തിനെ ഏകോപിപ്പിച്ച് നിര്‍ത്തിയതും. വെണ്മണി സ്വദേശിയായ രതീഷാണ് വാഹനം എത്തിച്ചു കൊടുത്തത്. കാണിച്ചുകുളങ്ങരയില്‍ വെച്ച് കൊലക്ക് തൊട്ട് മുന്‍പ് ഷാനെ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. കാര്‍ പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട് ഫോറന്‍സിക് വിദഗ്ധര്‍.

 

Test User: