X

ധോണിയുടെ ഭാര്യ സാക്ഷിക്കെതിരെ എഫ്.ഐ.ആര്‍

ധോണിയുടെ ആത്മകഥാംശമുള്ള ചിത്രം എം.എസ് -ധോണി: ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി തിയേറ്ററുകളില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി ക്ലബ്ബില്‍ കടന്ന് ചിത്രം മുന്നേറുന്ന സന്തോഷത്തിനിടെ ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കെതിരെ കോടതിയില്‍ കേസ്. സാക്ഷിക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

മറ്റു മൂന്നു പേര്‍ക്കൊപ്പം കോടികളുടെ തട്ടിപ്പ് കേസിലാണ് സാക്ഷിക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ്(ഐപിസി) 420 പ്രകാരം ഡെന്നീസ് അറോറയെന്നയാളാണ് സാക്ഷിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

സാക്ഷി ധോണി, പ്രതിമ പാണ്ഡേ, ശുഭാവതി പാണ്ഡെ, അരുണ്‍ പാണ്ഡെ എന്നിവരുള്‍പ്പെട്ട റിഥി എം.എസ്.ഡി ആല്‍മോഡ് പ്രൈവറ്റ് കമ്പനിക്കെതിരെയാണ് കേസ്. ഡെന്നിസ് അറോറ ചെയര്‍മാനായ സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡ് പ്രൈവറ്റ് കമ്പനിയില്‍ ഇവര്‍ തുക മുതല്‍മുടക്കിയിരുന്നു. കമ്പനിയിലെ ഡെന്നീസ് അറോറയുടെ പിതാവ് വികാസ് അറോറയുടെ 39 ശതമാനം ഓഹരി സാക്ഷിയും സംഘവും ഏറ്റെടുത്തിരുന്നു. 11 കോടി രൂപയുടെ ഇടപാടായിരുന്നെങ്കിലും ഇതുവരെ 2.25 കോടി മാത്രമെ നല്‍കിയിട്ടുള്ളുവെന്ന് ഡെന്നീസ് ആരോപിച്ചു. അവസാന തിയതിയായിരുന്ന മാര്‍ച്ച് 31 കഴിഞ്ഞിട്ടും പലതവണ വാക്കുമാറ്റി വഞ്ചിച്ചുവെന്നാണ് ആരോപണം.

Web Desk: