X

സിഎഎ വിരുദ്ധ സമരം: എംഎസ്എഫ് നേതാവ് ഉള്‍പ്പെടെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് തെലങ്കാന പോലീസ്‌

 

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭകരെ വേട്ടയാടുന്ന ഡല്‍ഹി, യു.പി പോലീസിനെ അനുകരിച്ച് വിദ്യാര്‍ത്ഥി വേട്ടയുമായി തെലങ്കാന പോലീസും രംഗത്ത്. മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച എംഎസ്എഫ് നേതാവ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്.

സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ രൂപീകരിച്ച കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 21നായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ടും മുന്‍ യൂണിയന്‍ ഭാരവാഹി കൂടിയായ കോഴിക്കോട് നാദാപുരം സ്വദേശി ആഷിഖുറസൂല്‍ ഉള്‍പ്പെടെ പതിനാല് പേര്‍ക്കെതിരെയാണ് ശിക്ഷാ നിയമത്തിലെ 34,143,188 വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മലയാളീ വിദ്യാര്‍ത്ഥി താഹിര്‍ ജമാലിനെതിരെയും കേസുണ്ട്.

Test User: