മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക ഭിന്നത സൃഷ്ടിക്കാന്‍ ശ്രമച്ചതിന് ബോളിവുഡ് നടി കങ്കണ റാവത്തിനും സഹോദരി രംഗോലി ചണ്ഡേലിക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ബാന്ദ്ര മജിസ്‌ട്രേറ്റ് മെട്രോപൊളിറ്റന്‍ കോടതിയാണ് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
കാസ്റ്റിങ് ഡയരക്ടറായ മുനവ്വറലി സയ്യിദാണ് ഇരുവര്‍ക്കുമെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. കങ്കണ റാവത്തും സഹോദരി രംഗോലി ചന്ദേലും സമൂഹമാധ്യമങ്ങളിലൂടെയും ചാനല്‍ അഭിമുഖങ്ങള്‍ വഴിയും മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ പ്രചാരണം നടത്തുകയും ചെയ്തുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ബിജെപി വക്താവായി മാറിയ കങ്കണ ആര്‍എസ്എസ് നേതൃത്വത്തിന്റെ പ്രീതി നേടാന്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് അടുത്ത ദിവസങ്ങളില്‍ നടത്തിയത്. മോദി ഭക്തയായ കങ്കണക്ക് കേന്ദ്രസര്‍ക്കാന്‍ വന്‍ സുരക്ഷയാണ് നല്‍കുന്നത്.