സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം. ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേരും.
പുതിയ നടപടിയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും ഉയര്‍ന്നത്. ഇതിന് ശേഷമാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്. ജനദ്രോഹപരമായ തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പലയിടത്തു നിന്നും അഭിപ്രായമുയര്‍ന്നു. സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രശ്‌നം ട്രോളുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.