X

സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തില്‍ നിയന്ത്രണം വരും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ദിവസം പിന്‍വലിക്കാവുന്ന ശമ്പളത്തിന് പരിധി ഏര്‍പ്പെടുത്താനും ആലോചന. വൈദ്യുതി പരിഷ്‌കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ ലഭിച്ചാല്‍ നാളെ തന്നെ ശമ്പളം നല്‍കാനാവും. ഇല്ലെങ്കില്‍ പരിധി ഏര്‍പ്പെടുത്താനാണ് തീരുമാനം.

മൂന്ന് ദിവസമായി മുടങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നാളെ നല്‍കുമെന്നായിരുന്നു ധനവകുപ്പ് പറഞ്ഞിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ശമ്പളവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിലവിലെ ആലോചന. ഓരോ ദിവസവും പിന്‍വലിക്കാവുന്ന തുകയ്ക്ക് ധനവകുപ്പ് പരിധി നിശ്ചയിച്ചേക്കും.

കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഈ മാസം 13000 കോടി രൂപ ആകെ ലഭിക്കാനുണ്ട്. ഇത് ഘട്ടം ഘട്ടമായാണ് ലഭിക്കേണ്ടത്. ഇത് പരമാവധി വേഗത്തിലാക്കാന്‍ കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടത്തി അത് വിജയിച്ചാല്‍ മാത്രമെ ഉദ്യേഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കുകയുള്ളു.

webdesk14: