X

സാമ്പത്തിക പ്രതിസന്ധി; ട്രഷറി ഇടപാടുകൾക്ക് വീണ്ടും നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം. മുൻകൂർ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുക ഒരു ലക്ഷമാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. അതിനു മുകളിൽ ബില്ലുകൾക്ക് ടോക്കൺ ഏർപ്പെടുത്തി. അതേസമയം ഒക്ടോബർ 15 വരെയുള്ള ബില്ലുകൾ പരിധിയില്ലാതെ തന്നെ പാസാക്കിയതായി ട്രഷറി വശദീകരിക്കുന്നു.

അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നു ചൂണ്ടിക്കാട്ടിയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 5 ലക്ഷത്തിനു മുകളിൽ തുകയ്ക്കായിരുന്നു നേരത്തെ മുൻകൂർ അനുമതി വേണ്ടിയിരുന്നത്. ഇതാണ് ചുരുക്കി ഇപ്പോൾ ഒരു ലക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പിൻവലിക്കൽ തുകയുടെ പരിധി അഞ്ച് ലക്ഷമാക്കി കുറച്ചത്.

ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ഇലക്ട്രോണിക്ക് ടോക്കൺ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ മുൻഗണന അനുസരിച്ചു മാത്രമേ ഒരു ലക്ഷത്തിനു മുകളിലുള്ള തുക മാറി നൽകു. നത്യചെലവുകൾ നടക്കേണ്ടതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്.

webdesk13: