ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ മാന്ദ്യം മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നു ഉന്നതതല യോഗം ചേരും. രാജ്യത്തിന്റെ സാമ്പത്തിക നില പിന്നോക്കം പോയെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഇത് ആദ്യമായാണ് സാമ്പത്തിക രംഗത്തെ പിന്നോട്ടടി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിക്കുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കു പുറമെ നിരവധി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞതായ റിസര്‍വ് ബാങ്ക് കണക്ക് പുറത്തുവന്ന ശേഷമുള്ള ആദ്യയോഗമാണിത്. കഴിഞ്ഞ വര്‍ഷം ഈ പാദത്തില്‍ 7.9 ശതമാനമായിരുന്നു വളര്‍ച്ച. രാജ്യത്തിന്റെ കയറ്റുമതിയും കുറഞ്ഞിട്ടുണ്ട്. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതവും ചരക്കുസേവന നികുതിയുടെ നടപ്പാക്കലിലെ പ്രശ്‌നങ്ങളും ചര്‍ച്ചക്കു വരും.
സാമ്പത്തിക മാന്ദ്യം: ആദ്യമായി മോദി യോഗം വിളിച്ചു
Tags: narendramodi