X

അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി: നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി

അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതിഏർപ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.പൂട്ടിക്കിടക്കുന്ന വീടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, നികുതി ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ ചൂണ്ടിക്കാട്ടിയത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നി‍കുതി നിര്‍ദ്ദേശം മാത്രമായിരുന്നു ഇതെന്നും പ്രവാസികളില്‍ നിന്നുള്‍പ്പെടെ എതിർപ്പ് ഉയര്‍ന്ന സാഹചര്യത്തിൽനികുതി നിർദ്ദേശം നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്നുമാണ് ധനമന്ത്രി പറഞ്ഞത്.

webdesk13: