ന്യൂഡല്‍ഹി: കേന്ദ്ര ധനബില്ലിനു കീഴില്‍ ഒറ്റയടിക്ക് നാല്‍പതോളം ഭേദഗതികള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി നിര്‍ദേശങ്ങളുമായി ബന്ധമില്ലാത്ത നിയമങ്ങളാണ് ഭരണപ്രതിപക്ഷ അംഗങ്ങളെ അമ്പരിപ്പിച്ച് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. പി.എഫ്, കോപ്പി റൈറ്റ്, ദേശീയപാത, ഉപഭോക്തൃ, കമ്പനി, കോര്‍പ്പറേറ്റ് നിയമങ്ങളാണ് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ധനബില്ലില്‍ രാജ്യസഭക്കു നിര്‍ണയാധികാരമില്ലാത്തതിനാല്‍ പ്രധാന നിയമനിര്‍ദേശങ്ങള്‍ കുറുക്കു വഴിയിലൂടെ ഒറ്റയടിക്കു പാസാക്കാനുള്ള ജെയ്റ്റ്‌ലിയുടെ നീക്കം ഭരണപക്ഷ അംഗങ്ങളെയാണ് ഏറെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ധനബില്‍ ചര്‍ച്ചയില്‍ ഇന്ന് ജെയ്റ്റ്‌ലി മറുപടി നല്‍കുമ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും സഭ പ്രക്ഷുബ്ധമായേക്കും. ഒറ്റയടിക്ക് ബില്ലുകള്‍ ഭേദഗതി ചെയ്യുമ്പോള്‍ ഇനി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനങ്ങള്‍ അപ്രസക്തമാകുമെന്നാണ് ഭരണകക്ഷി അംഗങ്ങള്‍ തന്നെ പറയുന്നത്. അതേസമയം സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഏതു ബില്ലും ധനബില്ലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് ഇതിനു പിന്നിലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
ധനബില്ലില്‍ ഒറ്റയടിക്ക് 40 ഭേദഗതികള്‍; അമ്പരന്ന് ഭരണപ്രതിപക്ഷ അംഗങ്ങള്‍
Tags: finance bill