ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ റാഫ അതിര്‍ത്തി തുറന്നു. അതിര്‍ത്തി തുറന്ന വിവരം ഫലസ്തീന്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തി തുറന്ന് സഹായവുമായി എത്തിയ ട്രക്കുകള്‍ ഫലസ്തീനിലേക്ക് കടക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
യുഎന്‍ സെക്രട്ടറി ജനറലും അതിര്‍ത്തി തുറക്കുന്ന വിവരം അറിയിച്ചിരുന്നു. 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ ഗാസിയിലേക്ക് എത്തുന്നത്.