ന്യൂഡല്‍ഹി: ദീപാവലി പ്രമാണിച്ച് ഗെസറ്റഡ് വിഭാഗത്തില്‍പെടാത്ത എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും 78 ദിവസത്തെ വേതനം ഉല്‍പാദനക്ഷമത ബോണസായി നല്‍കാന്‍ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. 11.07 ലക്ഷം ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. ലോക്കോ പൈലറ്റ്, ട്രെയിന്‍ മാനേജര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, ടെക്‌നിക്കല്‍ ഹെല്‍പര്‍, ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയ പദവികളിലുള്ളവര്‍ക്ക് ബോണസ് ലഭിക്കും.
ആര്‍.പി.എഫ്, ആര്‍.പി.എസ്.എഫുകാര്‍ക്ക് ബോണസിന് അര്‍ഹതയില്ല. ബോണസിന് 1969 കോടി രൂപ ചെലവുവരുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 2021 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും തുടര്‍ച്ചയായി ജോലി ചെയ്തവര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടാകും.