ആക്രമണമോ അതോ പ്രതിരോധമോ…
ദോഹ:എന്തായിരിക്കും ഇന്ന് ലുസൈല്‍ കാണാന്‍ പോവുന്ന ശൈലി. അതോ ശൈലിവല്‍കൃത പരമ്പരാഗത ഫുട്‌ബോളില്‍ നിന്നും വിത്യസ്തമായി ആക്രമണത്തിന്റെ അതീവീര്യത്തിലേക്ക് ടീമുകള്‍ പ്രവേശിക്കുമോ..?
ഫ്രാന്‍സ്
ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സ് കളിച്ച ആറ് മല്‍സരങ്ങളിലും പ്രതിരോധ ഫുട്‌ബോളായിരുന്നു. പരമ്പരാഗതമായി മധ്യനിര കേന്ദ്രകരീച്ച് കളിക്കുന്ന അവര്‍ ഇത്തവണ ജാഗ്രതയിലേക്ക് പോവാന്‍ കാരണമായത് പ്രമുഖ താരങ്ങളുടെ അഭാവമായിരുന്നു. എന്‍കാളോ കാന്റെ, പോള്‍ പോഗ്ബ, ക്രിസ്റ്റഫര്‍ നകുനു, മൈക് മാഗിനാന്‍, പ്രസ്‌നല്‍ കിംബാപ്പേ, ലുക്കാസ് ഹെര്‍ണാണ്ടസ്, കരീം ബെന്‍സേമ എന്നിവരാണ് പരുക്കില്‍ പുറത്തായവര്‍. ഇവരെല്ലാം രാജ്യാന്തര ഫുട്‌ബോളിലെ അനുഭവ സമ്പന്നരാണ്. ഇവരെ കൂട്ടമായി നഷ്ടമായപ്പോള്‍ പ്രതിരോധമെന്ന തന്ത്രം ദെഷാംപ്‌സ് സ്വീകരിച്ചു. മുന്‍നിരയില്‍ കിലിയന്‍ എംബാപ്പെ, ഒലിവര്‍ ജിറൂദ്, ഉസ്മാന്‍ ഡെംബാലേ എന്നിവരുള്ളപ്പോഴും കടന്നാക്രമണമില്ല. മധ്യനിരയില്‍ അന്റോണിയോ ഗ്രീസ്മാനാണ് ഡ്രൈവര്‍. അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്‍ ലഭിക്കുന്ന പന്തുകളെ പ്രയോജനപ്പെടുത്താറാണ് മുന്‍നിരക്കാര്‍.
ഇന്നും അതേ വഴിയില്‍ തന്നെയാവും ഫ്രാന്‍സ്. കാരണം ലിയോ മെസി കളിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കണം. അതിനുള്ള ചുമതല റഫേല്‍ വരാനേക്കായിരിക്കും. മെസിയെ മാത്രം ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ കടന്നു കയറാനും സാധ്യതയുണ്ട്. ജുലിയന്‍ അല്‍വാരസായിരിക്കും മെസിക്കൊപ്പം മുന്‍നിരയില്‍. മെസി അപകടകരമായി നല്‍കുന്ന പാസുകള്‍ പോലും വിനയാവുമെന്ന് ഫ്രാന്‍സിനറിയാം. അതിനാല്‍ തന്ത്രങ്ങളില്‍ അവര്‍ പ്രതിരോധത്തെ മുറുകെ പിടിക്കും. ഗോള്‍ക്കീപ്പര്‍ ഹ്യുഗോ ലോറിസ് കൂടുതല്‍ ഗോളുകള്‍ വഴങ്ങിയിട്ടില്ല.
അര്‍ജന്റീന
അഞ്ച് ഡിഫന്‍ഡര്‍മാര്‍, മൂന്ന മിഡ്ഫീല്‍ഡര്‍മാര്‍, രണ്ട് സ്‌െ്രെടക്കര്‍മാര്‍ ഇതായിരുന്നു സെമി ഫൈനലില്‍ ലയണല്‍ സ്‌കലോനിയുടെ ശൈലി. അഞ്ച് ഡിഫന്‍ഡര്‍മാര്‍ക്കും അസൈന്‍ ചെയ്തിരുന്ന ജോലി പെനാല്‍ട്ടി ബോക്‌സിലേക്കുള്ള ക്രോട്ടുകാരുടെ വരവ് കുറക്കലായിരുന്നു. അതിന് കാരണവുമുണ്ടായിരുന്നു.
നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടറില്‍ അല്‍പ്പമധികം ഉള്‍വലിച്ചല്‍ നടത്തിയതാണ് വിനയായത്. രണ്ട് ഗോളിന് ലീഡ് ചെയ്ത മല്‍സരത്തിനൊടുവില്‍ 2-2 ല്‍ കാര്യങ്ങളെത്തിയതും പിന്നെ ഷൂട്ടൗട്ടില്‍ വിധി നിര്‍ണയവുമായിരുന്നു. മെസിയെ തന്നെ കേന്ദ്രീകരിക്കുമ്പോള്‍ അദ്ദേഹത്തിന് നല്‍കുന്നത് സ്വതന്ത്ര സ്ഥാനമാവും. പക്ഷേ മെസിയിലെ നായകന്‍ ഇന്ന് കൂടുതല്‍ ആക്രമണകാരിയാവാനാണ് സാധ്യത. പന്തിനായി അമിതമായി അദ്ദേഹം ശ്രമിക്കാറില്ല. പക്ഷേ പന്ത് ലഭിച്ചാല്‍ പിന്നെ എതിരാളികളെ വട്ടം കറക്കും. മെസിയില്‍ നിന്ന് പന്ത് റാഞ്ചാന്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍മാര്‍ വട്ടം പിടിക്കും. ഈ സന്ദര്‍ഭം വരാനാണ് കൂടുതല്‍ സാധ്യതയെന്നിരിക്കെ മുന്‍നിരയിലേക്ക് ആദ്യ ഇലവനില്‍ തന്നെ എയ്ഞ്ചലോ ഡി മരിയയെ പരീക്ഷിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഡി മരിയ പരുക്കില്‍ നിന്ന് മുക്തനാവാത്തതിനാല്‍ കൂടുതല്‍ സമയം കളിച്ചിട്ടില്ല.
വലിയ മല്‍സരമായതിനാല്‍ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തിന കോച്ച് ആശ്രയിക്കും. ഓട്ടോമെന്‍ഡിക്കും സംഘത്തിനും എംബാപ്പെയുടെ വേഗതയും ജിറൂദിന്റെ ഉയരവും ഹെഡറും പേടിക്കണം. കോര്‍ണര്‍ കിക്കുകളെയും ഫ്രീകിക്കുകളെയും പ്രയോജനപ്പെടുത്താന്‍ മിടുക്കനാണ് 36 കാരനായ ജിറൂദ്.
ഗ്രീസ്മാന്‍-എന്‍സോ ഫെര്‍ണാണ്ടസ്
ലോകകപ്പില്‍ ഫ്രാന്‍സിന്റെ കുതിപ്പിന് ഇന്ധനമാകുന്നത് മധ്യനിരയിലും പിന്‍നിരയിലും മുന്നേറ്റനിരയിലുമെല്ലാം കളിക്കുന്ന ഗ്രീസ്മാനാണ്. ഫൈനലില്‍ ഗ്രീസ്മാന്റെ പ്രകടനമാവും നിര്‍ണായകമാവുന്ന ഘടകങ്ങളിലൊന്ന്. ഈ ലോകകപ്പില്‍ ഒറ്റ ഗോള്‍ പോലും അടിച്ചില്ലങ്കിലും ഗ്രീസ്മാന്റെ മികവ് ആരാധകര്‍ കണ്ടതാണ്. ഫ്രാന്‍സിന്റെ ഓരോ ഗോളിന് പിന്നിലും ഗ്രീസ്മാന്റെ ബുദ്ധിയുണ്ട്. മധ്യനിരയില്‍ ഗ്രീസ്മാനൊപ്പം നില്‍ക്കുന്ന പ്രകടം പുറത്തെടുക്കാനുള്ള ചുമതല അര്‍ജന്റീന ഏല്‍പ്പിക്കുക എന്‍സോ ഫെര്‍ണാണ്ടസിനെയാകും എന്നാണ് കണക്കു കൂട്ടുന്നത്.
എംബാപ്പെ-മൊളിന
ലോകകപ്പിലെ അതിവേഗക്കാരന്‍ കിലിയന്‍ എംബാപ്പെയെ തടയാന്‍ അര്‍ജന്റീനക്കാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും അത് തടയാനുള്ള ചുമതല ലിയോണല്‍ സ്‌കലോനി നഹ്യുവല്‍ മൊളീനയെ ഏല്‍പ്പിക്കാനാണ് സാധ്യത. സെമിയില്‍ കളിക്കാതിരുന്ന മൊളിന എംബാപ്പെയെ തടയുന്നതില്‍ എത്രമാത്രം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ സാധ്യതകള്‍. ഇംഗ്ലീഷ് താരം കെയ്ല്‍ വാക്കര്‍ ചെയ്തതുപോലെ എംബാപ്പെയെ അടക്കി നിര്‍ത്താന്‍ മൊളീനക്ക് കഴിഞ്ഞാല്‍ അര്‍ജന്റീനക്ക് കാര്യങ്ങള്‍ എളുപ്പമാവും. മൊറോക്കോയുടെ കടുത്ത പ്രതിരോധ മതില്‍ പോലും പൊട്ടിക്കാന്‍ എംബാപ്പെക്ക് കഴിഞ്ഞിരുന്നുവെന്നത് സ്‌കലോനിക്ക് കാണാതിരിക്കാനാവില്ല.
ചൗമേനി-മെസി
ഗോളടിച്ചും അടിപ്പിച്ചും മുന്നേറുന്ന ലിയോണല്‍ മെസി തന്നെയാണ് അര്‍ജന്റീനയുടെ ഈ ലോകകപ്പിലെ എല്ലാമെല്ലാം. കലാശക്കളിക്ക് മെസിയുടെ കാലില്‍ പന്തെത്താതിരിക്കാനുള്ള ചുമതല ഫ്രാന്‍സ് ചൗമേനിയെ ആയിരിക്കും ഏല്‍പിക്കുക. ചൗമേനിയെ സഹായാക്കാന്‍ അഡ്രിയാന്‍ റാബിയോയും മധ്യനിരയിലുണ്ടാകും. എങ്കിലും ആവേശം മൂത്ത് ഗോളടിക്കാനായി ചൗമേനി കയറിപ്പോയാല്‍ ആ വിടവ് ഉപയോഗിക്കാന്‍ മെസിക്കാവും എന്നതാണ് ഫ്രാന്‍സ് നേരിടുന്ന വെല്ലുവിളി. ഈ ലോകകപ്പില ഏറ്റവും മികച്ച പ്രതിരോധ നിരക്കാരലിരൊളായ ക്രൊയേഷ്യയുടെ ഗ്വാര്‍ഡിയോളിനെപ്പോലും മെസി വ്യക്തിഗത മികവ് കൊണ്ട് മറികടന്നത് സെമിയില്‍ കണ്ടതാണ്. അതുകൊണ്ടുതന്നെ മെസിയെ പൂട്ടുന്നതില്‍ ചൗമേനി വിജയിച്ചാല്‍ ഫ്രാന്‍സിന്റെ സാധ്യതകള്‍ ഉയരും.